നി ധി ക്കു ള്ളി ലെ നി ധി
അക്ഷരമുറിയിൽ പുത്തനുടുപ്പിട്ട്
പാറിപ്പറന്നുയരേണ്ട കുഞ്ഞോമനകൾ
ബാല്യത്തിൽ നിറം മാഞ്ഞുപോയവർ
വിഷമഴയിൽ നനഞ്ഞുകുതിർന്ന ജീവന്നുടമയായി
തല വലുതായവർ വയർവലുതായവർ
വാടിക്കിടക്കുന്നവർ നൊമ്പരപ്പൂക്കളായി
ജനലരികിലാണെ ങ്കി ലും മഴ കാണാത്തവർ
വെളിച്ചം കെട്ടുപോയ വിളക്കുപോൽ
നോവും ഇരുളും പടർന്ന വഴികളിൽ
മണ്ണിലെ വിഷത്താൽ കണ്ണ് കഴുകിയവർ
കുന്നോളം സങ്കടം ഉള്ളിലൊതുക്കി രാവും
പകലും മൂകസാക്ഷിയായ് നിൽക്കുന്നുലകിൽ
ഓട്ടിസവും സെറിബ്രൽ പാൾസിയും
ഡൌൺ സിൻഡ്രോം കാൻസർ അപസ്മാരവും
വിഷമഴ തോർന്ന നാട്ടിലേകി പേരില്ലാ
സമ്മാനമെറെ എൻഡോ സൾഫാൻ
മക്കളെ ഡോക്ടറാക്കാൻ കൊതിക്കും അച്ഛനമ്മമാർ
റ്റ്യൂ ഷൻ സെൻറിലേയ്ക്ക് ഓടുന്നു രാപകൽ തോറും
സ്വയം ഭക്ഷണം വാരിക്കഴിച്ചെങ്കിലെന്നാശിക്കുമ
മമമാർ കാത്തിരിക്കുന്നൊരായുസ്സിൻ തീരാദുരിതം
തൊടിയിലെ കിണറിലും കൃഷിയിലും
അമ്മിഞ്ഞപ്പാലിലും രക്തത്തിലും അലിഞ്ഞ
എൻഡോ സൾഫാൻ കീനാശിനിയിൽ
പിറന്നു കന്നുകളും ശിശുക്കളും വിരൂ പമായ്
വൈക ല്യങ്ങളെ അതിജീവിച്ച വർ
കോറിടു ന്നു വർണ്ണക്കൂട്ടുകൾ ഓരോന്നായി
ജീവിതം തകർത്ത മണ്ണിനെ സ്നേഹിച്ചവർ
വിയർപ്പിൻ ക ണ മൊഴുക്കി ദിനങ്ങളോരോന്നായ്
സി. ബ്ലെസ്സി എൽ . എ .ആർ
No comments:
Post a Comment